'സമരക്കാരെ ആക്ഷേപിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിരിക്കുന്നു': ഷാഫി പറമ്പില്‍

സമരം സംസ്ഥാന വിരുദ്ധമോ, രാജ്യ വിരുദ്ധമോ അല്ലെന്നും തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍

Update: 2022-03-22 12:45 GMT
Editor : rishad | By : Web Desk
Advertising

എതിരഭിപ്രായം പറയുന്നവരെ സര്‍ക്കാര്‍ തീവ്രവാദികളാക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സമരക്കാരെ ആക്ഷേപിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സമരം സംസ്ഥാന വിരുദ്ധമോ, രാജ്യ വിരുദ്ധമോ അല്ലെന്നും തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച"കെ-റെയിൽ വേണ്ട കേരളം മതി" എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതേസമയം സംസ്ഥാനത്ത് കെ-റെയിൽ വിരുദ്ധ സമരം അതി ശക്തമായി തുടരുകയാണ്. കോട്ടയം കുഴിയാലിപ്പടിയിൽ കെ-റെയിലിനായി സ്ഥാപിച്ച കല്ല് പിഴുത് നാട്ടുകാർ തോട്ടിലെറിഞ്ഞു. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കല്ലിടൽ നിർത്തിവെച്ചു.

ജനകീയ പ്രതിഷേധത്തെ തുടർന്ന് മലപ്പുറം തിരുനാവായയിൽ സർവേ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. റെയിൽവേ ഭൂമിയിൽ രണ്ട് സർവേ കല്ലുകൾ സ്ഥാപിച്ചെങ്കിലും സമരക്കാർ പിഴുതെറിഞ്ഞു. നാളെ തവനൂർ കേന്ദ്രീകരിച്ച് സർവേ കല്ല് സ്ഥാപിക്കാനാണ് കെ-റെയിൽ ഉദ്യോഗസ്ഥരുടെ തീരുമാനം. 

കെ-റെയിൽ കല്ലിടലിനെതിരെ കോട്ടയം കലക്ട്രേറ്റിലേക്ക് യൂത്ത്കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ കലക്ടറേറ്റിൽ കെ-റെയിൽ പ്രതീകാത്മക കല്ല് കുഴിച്ചിട്ടു. കല്ലിടലിനെതിരെ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്നടത്തി. പ്രതീകാത്മകമായി കല്ലിട്ടായിരുന്നു സമരം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News