ന്യൂനപക്ഷ ക്ഷേമപദ്ധതി വിധി; അനുപാതം നിശ്ചയിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി സർവ്വകക്ഷി യോഗം

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് എം പി.ജെ ജോസഫും, ബി.ജെ.പിയും വിധി നടപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു

Update: 2021-06-04 15:40 GMT
Advertising

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് നടപ്പാക്കുന്നതില്‍ നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വ്വകക്ഷി യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിദ്ഗദസമിതിയെ നിയോഗിക്കണമെന്ന സി.പി.എം നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരിന്നു. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും സര്‍വ്വകക്ഷിയോഗത്തില്‍ അഭിപ്രായമുണ്ടായി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതത്തില്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഹൈക്കോടതി വിധിയുടെ തുടര്‍നടപടി തീരുമാനിക്കാനാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് മാറ്റമുണ്ടാതെ വിധി നടപ്പാക്കണമെന്നും ഇക്കാര്യം പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

ഈ നിര്‍ദേശം അംഗീകരിച്ച് ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും നടത്താന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. സമതി അംഗങ്ങളേയും, പരിഗണന വിഷയങ്ങളും സര്‍ക്കാര്‍ തീരുമാനിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ചര്‍ച്ച തുടരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യത്യസ്തമായ നിലപാടുകളാണ് സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മും, പി.ജെ ജോസഫും, ബി.ജെ.പിയും ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു. നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ യാതൊരു കുറവും വരുത്തരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പഠനം വേണമന്നാവശ്യം കോണ്‍ഗ്രസും മുന്നോട്ട് വച്ചു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള പദ്ധതികൾ 100 ശതമാനം മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും എന്നാൽ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നും ലീഗിനെ പ്രതിനിധീകരിച്ച കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News