ഇനിയും ജനങ്ങളെ തല്ലുമെന്ന് പറയാൻ കേരളം 'സിപിഎം ഗ്രാമമല്ല': എം.കെ മുനീർ

എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞിരുന്നു

Update: 2022-03-14 10:55 GMT
Editor : Dibin Gopan | By : Web Desk
Advertising

കെ റെയിലിനെതിരെ നടക്കുന്ന സമരത്തിൽ ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയാണെന്ന് എം.കെ മുനീർ എം.എൽ.എ. കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയ്ക്ക് ഇടയിലായിരുന്നു അദ്ദേഹം പരാമർശം. പലയിടത്തും പൊലീസ് അടിക്കുന്നത് സിപിഎം പ്രവർത്തകരെയാണെന്നും തല്ലിച്ചതച്ച് കെ റെയിൽ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവർ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമരം നടത്തുന്നവരെ ഇനിയും അടിക്കുമെന്ന് പറയാൻ കേരളം സിപിഎമ്മിന്റെ ഗ്രാമമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്ത് വന്നാലും കെ റെയിൽ നടപ്പാക്കുമെന്ന് എ.എൻ ഷംസീർ എം.എൽ.എ പറഞ്ഞിരുന്നു.കെ റെയിൽ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞതാണ്. അതിനുള്ള അംഗീകാരമാണ് ജനങ്ങൾ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നൽകിയത്. ഇനി പ്രതിപക്ഷത്തിന്റെ അംഗീകാരം വേണ്ടെന്നും ഷംസീർ പറഞ്ഞു.

എന്തിനെയും എതിർക്കുക എന്ന നിലപാടാണ് കോൺഗ്രസും ലീഗും സ്വീകരിക്കുന്നത്. കമ്മീഷൻ ഇടപാട് ഇടതുപക്ഷത്തിനില്ല. നിങ്ങൾക്കാണ് കമ്മീഷൻ വാങ്ങി ശീലമുള്ളത്. പദ്ധതി വരുന്നതോടെ കാർബൺ ബഹിർഗമനം കുറയുമെന്നും ഷംസീർ പറഞ്ഞു.

വികസനത്തെ എതിർക്കുന്നതുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നത്. കെ റെയിൽ വന്നാൽ യു.ഡി.എഫ് എന്നും പ്രതിപക്ഷത്താവും. അടുത്തവർഷം നടക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തോൽക്കും. ഇപ്പോൾ ബി.ജെ.പി ഓഫീസിൽ മോദിയുടെ ഫോട്ടോക്കൊപ്പം വെക്കുന്നത് കെ.സി വേണുഗോപാലിന്റെ ഫോട്ടോ ആണെന്നും ഷംസീർ പറഞ്ഞു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News