പി. ജയരാജന്റെ പുസ്തകത്തിന് എം.കെ മുനീറിൻ്റെ മറുപടി പുസ്തകം ഉടൻ

ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് നേരിട്ട തിരിച്ചടിയുൾപ്പെടെ പുസ്തകത്തിൻ്റെ ഉള്ളടക്കം ആവുമെന്നാണ് സൂചന.

Update: 2024-10-27 16:33 GMT
MK Muneers reply to Jayarajans book soon
AddThis Website Tools
Advertising

കോഴിക്കോട്: സിപിഎം നേതാവ് പി. ജയരാജൻ്റെ പുസ്തകത്തിനുള്ള മറുപടിയായി മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ പുതിയ പുസ്തക രചനയില്‍. 'സിപിഎമ്മിന്റെ വര്‍ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്‍ഗീയതയും 'എന്ന പേരിലുള്ള പുസ്തകം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം.

പി. ജയരാജന്‍ രചിച്ച, 'കേരളം- മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തിലെ വിവാദ വിഷയങ്ങൾക്ക് അടക്കം മറുപടി ആയാണ്, സിപിഎമ്മിനെ വിമർശന വിധേയമാക്കുന്ന പുസ്തകം എം.കെ മുനീർ എഴുതുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് നേരിട്ട തിരിച്ചടിയുൾപ്പെടെ പുസ്തകത്തിൻ്റെ ഉള്ളടക്കം ആവുമെന്നാണ് സൂചന. മുസ്‌ലിം ലീഗിനെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിൻ്റേയും നീക്കത്തിനു പിന്നാലെയാണ് പുതിയ പുസ്തക രചന എന്നതും ശ്രദ്ധയമാണ്.

പി. ജയരാജന്റെ പുസ്തകത്തിലെ വിവിധ പരാമർശങ്ങൾ വിവാദമായിരുന്നു. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാർട്ടി നിലപാടുകളല്ലെന്നും ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തൽ പുസ്തകത്തിൽ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും പ്രകാശനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News