എസ് രാജേന്ദ്രന് മറുപടി പറയാൻ സമയമായിട്ടില്ലെന്ന് എംഎം മണി
നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല സിപിഎം നേതാക്കളുടെ ജോലിയെന്നും എംഎം മണി
എസ് രാജേന്ദ്രന് മറുപടി പറയാൻ സമയമായിട്ടില്ലെന്ന് എം.എം മണി. നാട്ടിലുള്ളവരൊക്കെ പറഞ്ഞുനടക്കുന്നതിന് മറുപടി പറയലല്ല സിപിഎം നേതാക്കളുടെ ജോലിയെന്നും എംഎം മണി പറഞ്ഞു.
ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാൻ അറിയില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എം.എം മണിയുടെ പ്രതികരണം.
'അംഗത്വം നൽകാനും ഒഴിവാക്കാനും പാർട്ടിക്ക് അധികാരമുണ്ട്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതിഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇദ്ദേഹത്തെ ഒരു വർഷത്തേക്കു പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.