മോൻസൻ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
മോൻസൻ സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ
Update: 2021-10-07 01:48 GMT
പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റിന്‍റെ പേരിൽ പണം തട്ടിയെന്ന കേസിലാണ് മോൻസനെ മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.
മോൻസൻ സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. മോൻസൻ നൽകിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.