സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും; മധ്യ,തെക്കൻ ജില്ലകളിൽ വ്യാപക മഴക്ക് സാധ്യത

കേരള,കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

Update: 2023-06-08 01:47 GMT
Editor : rishad | By : Web Desk

മധ്യ,തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Advertising

തിരുവനന്തപുരം:  കേരളത്തിൽ കാലവർഷം ഇന്നെത്താൻ സാധ്യത. കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മധ്യ,തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.  ആലപ്പുഴ,എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോർജോയിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. കേരള,കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

അതേസമയം കോഴിക്കോട് കാലികുളമ്പിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. യുവ കർഷകനായ കുഞ്ഞിപറമ്പത്ത് അനിൽകുമാറിന്റെ വാഴകൃഷിയാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കർഷകൻ പറയുന്നു. സർക്കാറിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ബാങ്ക് വായ്പ തിരിച്ചടക്കൽ മുടങ്ങുമെന്നും അനിൽ പറയുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News