'മാസപ്പടിയിൽ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വെച്ച് , ഇതിലൊന്നും സി.പി.എം കീഴടങ്ങില്ല'; എം.വി ഗോവിന്ദൻ
സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും ഗോവിന്ദൻ
Update: 2024-03-27 09:46 GMT
തിരുവനന്തപുരം: മാസപ്പടിയിൽ രാഷ്ട്രീയമായി ലക്ഷ്യം വച്ചാണ് അന്വേഷണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കൂലിപ്പണിക്കാരാണ് ഇ.ഡി. ഇതിലൊന്നും സി.പി.എം കീഴടങ്ങില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.
'കേന്ദ്ര ഏജൻസികളെ പണം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നു.ഗുണ്ടാ പിരിവാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് അന്തർധാര. അതാണ് കാസർകോഡ് കണ്ടത്. സതീശൻ പറഞ്ഞാൽ ഉണ്ടാകുന്നതല്ല അന്തർധാര..'..അദ്ദേഹം പറഞ്ഞു.
'ഇന്ത്യ കണ്ട സുപ്രധാന അഴിമതികളിൽ ഒന്നായി ഇലക്ടറൽ ബോണ്ട് മാറി. 8251 കോടി രൂപ ബി.ജെ.പിക്ക് കിട്ടിയപ്പോൾ അനക്കമില്ല.1428 കോടി കോൺഗ്രസും വാങ്ങി.അവസാന കണക്ക് വന്നപ്പോൾ 1952 കോടിയായി.കിട്ടിയ പണം എവിടെപ്പോയി'?.. ഗോവിന്ദന്‍ ചോദിച്ചു.