കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണം
കൃത്യമായ കാരണങ്ങളില്ലാതെ വരുന്നവരെ നഗരത്തിലേക്ക് കടത്തിവിടില്ല
Update: 2021-04-29 08:57 GMT
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങൾ മാത്രമേ കോഴിക്കോട് നഗരത്തിലേക്ക് കടത്തിവിടുകയുള്ളു.
ആവശ്യമില്ലാതെ എത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധ കോവിഡ് 5,000 കടന്നതോടെയാണ് നഗരത്തിൽ പൊലീസ് കർശന നിയന്ത്രണം എർപ്പെടുത്തിയത്.
നഗരാതിർത്തിയിൽ കൃത്യമായ പരിശോധന സംവിധാനങ്ങളൊരുക്കും. അനാവശ്യകാര്യങ്ങൾക്ക് നഗരത്തിലേക്ക് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിർദേശം. ഇന്ന് വൈകുന്നേരം മുതലാണ് പരിശോധന കർശനമാക്കുക. റമദാൻ അവസാനദിനങ്ങളിൽ മാർക്കറ്റുകളിലുണ്ടാകുന്ന തിരക്ക് കൂടി കണക്കിലെടുത്താണ് നടപടി.