മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയേയും മൂത്ത മകനേയും മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ ഇരുവരെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2023-03-16 08:55 GMT
ഇടുക്കി: ഉപ്പുതറയിൽ അമ്മയേയും മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാം മൈൽ കൈതപ്പതാൽ സ്വദേശിനി ലിജ, ഏഴ് വയസുള്ള മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന്റെ വിഷമത്തിൽ മൂത്ത മകനൊപ്പം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ഇരുവരെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അമ്മയേയും മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പീരുമേട്ടിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉപ്പുതറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.