തള്ളപ്പുലി എത്തിയില്ല; കുഞ്ഞിനെ ഡി.എഫ്.ഒ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
ഇന്നലെ ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു
Update: 2022-01-12 02:25 GMT
പാലക്കാട് ഉമ്മിനിയിൽ പുലികുഞ്ഞിനെ കൊണ്ടുപോകാൻ തള്ളപ്പുലി എത്തിയില്ല. പുലി കുഞ്ഞിനെ ഡി.എഫ്.ഒ ഓഫീസിനോട് ചേർന്നുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഇന്നലെ ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയിരുന്നു. തിങ്കളാഴ്ച രാത്രി കൂട്ടിനുള്ളിൽ വെച്ച ബോക്‌സിൽ നിന്നാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്. കൂട്ടിൽ കുടുങ്ങാതെയാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്.
മറ്റേ കുഞ്ഞിനെ കൊണ്ടുപോകാൻ ഇന്നലെ രാത്രി തള്ളപ്പുലി എത്തുമെന്നായിരുന്നു വനം വകുപ്പ് കരുതിയത്. മുമ്പത്തെ പോലെ കുഞ്ഞിനെ കൂട്ടിനുള്ളിൽ വെച്ച് കാത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാലേ പുലി എത്തിയിട്ടും കുഞ്ഞിനെ കൊണ്ടു പോകാൻ കഴിയാത്തതാണോ എന്ന് വ്യക്തമാകൂ. ഈ മാസം ഒമ്പതിനാണ് അടച്ചിട്ടിരുന്ന വീട്ടിൽ രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.