ഏഴും മൂന്നും വയസ്സുള്ള മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
അമ്മ അഞ്ജുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു
എറണാകുളം അങ്കമാലിയിൽ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഏഴും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. അമ്മ തുറവൂർ സ്വദേശി അഞ്ജുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു.
മണ്ണെണ്ണ ഒഴിച്ചാണ് യുവതി മക്കളെ തീ കൊളുത്തി കൊന്നത്. സമീപവാസികളെത്തി മൂവരേയും അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മക്കളെ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അമ്മയും മരിച്ചു
എറണാകുളം അങ്കമാലിയിൽ കുട്ടികളെ തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും തുറവൂർ സ്വദേശിനിയായ അഞ്ജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഏഴും മൂന്നും വയസ്സുള്ള മക്കള്‍ നേരത്തേ മരിച്ചിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീക്കെടുത്തിയെങ്കിലും കുട്ടികളെ രക്ഷപ്പെടുത്താനായില്ല.കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.