എം.ടി.എഫ്.ഇ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ പണം നഷ്ടമായത് ലക്ഷക്കണക്കിന് മലയാളികള്‍ക്ക്

ഒരു സ്കൂളിലെ 50 ലധികം അധ്യാപകർക്ക് എം.ടി.എഫ്.ഇയിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്

Update: 2023-08-23 03:07 GMT
Editor : Jaisy Thomas | By : Web Desk

മെറ്റാവേഴ്സ് ട്രേഡേഴ്സ്

Advertising

കോഴിക്കോട്/കൊച്ചി: എം.ടി.എഫ്.ഇ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ പണം നഷ്ടമായത് ലക്ഷക്കണക്കിന് മലയാളികള്‍ക്ക്. 5000 രൂപ മുതല്‍ രണ്ടു കോടി രൂപ വരെ പണം നഷ്ടമായവരുണ്ട്. ഒരു സ്കൂളിലെ 50 ലധികം അധ്യാപകർക്ക് എം.ടി.എഫ്.ഇയിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടവരില്‍ സ്ത്രീകളടക്കം പലരും ആത്മഹത്യയുടെ വക്കിലാണ്. എ ഐ ട്രേഡിങ്ങിന്‍റെ പേരിലുള്ള തട്ടിപ്പിനെക്കുറിച്ച് മീഡിയവണ്‍ അന്വേഷണം തുടരുന്നു.

മലപ്പുറം അരീക്കോട് സ്വദേശികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. ഇങ്ങനെ ഒന്നും രണ്ടു പേരല്ല. തട്ടിപ്പിനിരയായ മലയാളികളുടെ എണ്ണം രണ്ട് ലക്ഷം കഴിയുമെന്നാണ് അനൌദ്യോഗിക കണക്ക്. മോഹിപ്പിക്കുന്ന വരുമാന വാഗ്ദാനത്തില്‍ കുടുങ്ങി പണം നിക്ഷേപിച്ചവരില്‍ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്കൂളിലെ അമ്പതിലധികം അധ്യാപകർ എം ടി എഫ് ഇയില്‍ നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപമാനം ഭയന്ന് ഇവരാരും ഇത് പുറത്താന്‍ പറയാന് ധൈര്യപ്പെടുന്നില്ല

സ്വന്തമായി പണം നഷ്ടപ്പെട്ടതിനൊപ്പം തങ്ങള്‍ മുഖേന പദ്ധതിയില്‍ ചേർന്ന പലർക്കും പണം നഷ്ടപ്പെട്ടതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. എറണാകുളം സ്വദേശിനിയുടെ വാക്കുകള്‍ നിക്ഷേപകരും പ്രമോട്ടർമാരും അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ സാക്ഷ്യമാണ്. എം.ടി.എഫ്.ഇ പ്രവർത്തനം നിർത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ മീഡിയവണ്‍ ഓഫീസിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് ബോധ്യപ്പെടുകയാണ് ഓരോ ദിവസം കഴിയുന്തോറും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News