സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും

അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു.

Update: 2024-08-26 05:48 GMT
Harassment Complaint: The actress has started recording a confidential statement stating that she stands by the complaint, latest news malayalam പീഡന പരാതി: പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടി, രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങി

മുകേഷ്

AddThis Website Tools
Advertising

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സിനിമാനയ രൂപീകരണ സമിതിയിൽ ആരോപണവിധേയനായ നടൻ മുകേഷും. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് സമിതി ചെയർമാൻ. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.

മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ. സംസ്ഥാന സർക്കാറിന്റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്.

അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്നസെന്റിന്റെ നിർദേശപ്രകാരം അമ്മ അംഗത്വത്തിന് ശ്രമിച്ചെങ്കിലും താൻ അറിയാതെ ഒന്നും നടക്കില്ലെന്ന് മുകേഷ് വിളിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും മിനി വെളിപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News