ഓരോരോ മാരണങ്ങളെ; ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ ട്രോളുമായി മുകേഷ്

ഇ ബുൾ ജെറ്റ് വിഷയത്തിൽ പരാതി പറയാൻ വിളിച്ച യുവാവിനോട് മുകേഷ് പറയുന്ന മറുപടി വൈറലായിരുന്നു

Update: 2021-08-10 03:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

യു ട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാവിഷയം. സംഭവത്തില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടയില്‍ നിരവധി ട്രോളുകളും വരുന്നുണ്ട്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. എന്തു വിഷയമുണ്ടായാലും തന്നെ വിളിക്കുന്ന പ്രവണതയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റാണ് മുകേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

'ഓരോരോ മാരണങ്ങളെ... നല്ല ട്രോൾ' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. 'കേരളത്തിൽ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാൻ നാട്ടുകാർ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടൻ.ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ'–ഇതായിരുന്നു ട്രോളിലെ ഡയലോഗ്.

ഇ ബുൾ ജെറ്റ് വിഷയത്തിൽ പരാതി പറയാൻ വിളിച്ച യുവാവിനോട് മുകേഷ് പറയുന്ന മറുപടി വൈറലായിരുന്നു. സംഭവത്തിൽ ഇടപെടാൻ പറ്റുമോ എന്ന് ഫോണിൽ ചോദിക്കുന്ന യുവാവിനോട് മുകേഷ് 'എന്താണ് ഇ–ബജറ്റോ? എന്താ സംഭവം..' എന്ന ചോദിക്കുന്ന മറുപടിയാണ് വൈറലായത്. വിളിച്ച ആൾ കോതമംഗലത്തുനിന്നായതിനാൽ നിങ്ങൾ കോതമംഗലം ഓഫീസിൽ പറയൂ എന്ന് മുകേഷ് ആവശ്യപ്പെടുകയും ചെയ്തു.

എറണാകുളത്തു നിന്നും കുറച്ചു പേര്‍ സുരേഷ് ഗോപിയെ വിളിച്ചപ്പോഴും അദ്ദേഹത്തിനും കാര്യം മനസിലായില്ല. ''ഞാൻ ചാണകമല്ലേ,ചാണകമെന്ന് കേൾക്കുമ്പോൾ തന്നെ അലർജിയാകുമല്ലോ. വിഷയം മുഖ്യമന്ത്രിയോടും ഗതാഗത മന്ത്രിയോടും പറയൂ'' എന്നാണ് സുരേഷ് ഗോപിയുടെതായി പ്രചരിക്കുന്ന ഓഡിയോയില്‍ പറയുന്നത്.

നികുതി അടച്ചില്ലെന്നതടക്കം ഒന്‍പത് നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വ്ലോഗര്‍മാരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസിലെത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News