മുല്ലപ്പെരിയാർ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും
റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്
Update: 2021-11-13 01:04 GMT
മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂൾ കർവുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും. റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
വിദഗ്ധ സമിതി ശുപാർശ ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നും, റൂൾ കർവ് തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഉള്ളത് ആണെന്നുമാണ് സർക്കാർ വാദം.
ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും, മരം മുറിക്കാനും അനുമതി നൽകുകയും പിന്നീട് പിൻവലിച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആകും തമിഴ്‌നാട് വാദിക്കുക.