'സാമാന്യബോധം ഉപയോഗിക്കണം'; ചെറിയ കേസുകൾക്ക് കുറ്റപത്രം വേണോയെന്ന് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി

ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2023-09-30 13:21 GMT
Advertising

കൊച്ചി: ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം സാമാന്യ ബോധമുപയോഗിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ വിലപ്പെട്ട സമയമാണ് ഇത്തരം കേസുകൾ കാരണം നഷ്ടപ്പെടുന്നതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം. റദ്ദാക്കിയാണ് കോടതിയുടെ പരാമർശം.

2015ൽ ലോക്കൽ ബോഡി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവാവ് ഇലക്ട്രിക് പോസ്റ്റിൽ താമര ചിഹ്നമുള്ള പോസ്റ്റർ പതിച്ചിരുന്നു. പശ ഉള്‍പ്പടെ നീക്കി കളയാൻ കെ.എസ്.ഇ.ബിക്ക് 63 രൂപ ചിലവായെന്നാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതുള്‍പ്പടെ നശിപ്പിച്ചെന്ന വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരുന്നത്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News