മാസപ്പടി വിവാദം; മൗനമില്ല, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധത: എംവി ഗോവിന്ദൻ

ആക്ഷേപം പറഞ്ഞു മടുത്തപ്പോൾ പുതിയ കള്ള പ്രചരണം നടത്തുകയാണ്. അതിന്റ ഭാഗമാണ് മുഹമ്മദ് റിയാസിനെതിരെ ഉയർന്ന ആരോപണങ്ങളെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Update: 2023-08-15 15:44 GMT
Editor : banuisahak | By : Web Desk
Advertising

കണ്ണൂർ: കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കും, വലതു പക്ഷ ആശയങ്ങൾക്കുള്ള വലിയ പിന്തുണ നൽകുകയാണ് മലയാള മാധ്യമങ്ങളന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനങ്ങളാണ് അവസാന വാക്കെന്ന കാര്യം മാധ്യമങ്ങൾ തിരിച്ചറിയുന്നില്ല. ഇവന്റ് മാനേജ്‌മെന്റുകൾ വാർത്താ തലക്കെട്ടുകൾ നിശ്ചയിക്കുന്ന രീതിയാണ് കേരളത്തിലിപ്പോൾ നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കം വാർത്തകൾ ചമക്കുന്നു.  ഇതു സംബന്ധിച്ചുള്ള മറുപടികൾ പോലും മാധ്യമങ്ങൾ മനസിലാകുന്നിലെന്ന് നടിക്കുകയാണ്. തൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് മാധ്യമങ്ങൾ പറയുന്നു. ആക്ഷേപം പറഞ്ഞു മടുത്തപ്പോൾ പുതിയ കള്ള പ്രചരണം നടത്തുകയാണ്. അതിന്റ ഭാഗമാണ് മുഹമ്മദ് റിയാസിനെതിരെ ഉയർന്ന ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായി ബന്ധപ്പെട്ടു നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വീണയുടെ ഐടി കമ്പനി ഇപ്പോഴില്ലെന്നും രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ എങ്ങനെ പുറത്തു പറയുമെന്നും അദ്ദേഹം ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കാര്യം വന്നപ്പോൾ സിപിഎം നിലപാടെടുത്തിരുന്നു. അതേ നിലപാട് തന്നെയാണ് പാർട്ടി ഇപ്പോഴും സ്വീകരിക്കുക. വിഷയത്തിൽ മൗനം പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ കടന്നാക്രമിക്കാൻ നേതാക്കൻമാരുടെ കുടുംബാംഗങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് പരിപാടി എളയാവൂരിൽ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News