ഇന്റിക്കേറ്ററിൽ ഇല വീണതിന് പിഴ ഈടാക്കിയെന്ന ആരോപണം; വിശദീകരണവുമായി എം.വി.ഡി
കാര്യം മനസ്സിലായില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കണം എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Update: 2023-07-22 13:30 GMT
സ്‌കൂട്ടറിന്റെ ഇന്റിക്കേറ്റർ ഇല വീണ് മറഞ്ഞതിന് പിഴ ഈടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ പിൻവശത്തെ രജിസ്‌ട്രേഷൻ മാർക്ക് കാണാനാവാത്ത വിധം മായ്ഞ്ഞുപോയതിനാണ് പിഴ ഈടാക്കിയതെന്നാണ് വിശദീകരണം.
ഏതെങ്കിലും അടയാളം കാണാനാവാതെ മാഞ്ഞുപോയതിനുള്ള പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് 250 രൂപ പിഴ ഈടാക്കിയത്. രജിസ്‌ട്രേഷൻ മാർക്ക് വ്യക്തമല്ലെന്ന് നോട്ടീസിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.