'ജീവിതത്തിലാദ്യമായി പ്യൂർ വെജ് ഇഫ്താർ, പക്ഷേ, ബന്ധങ്ങളുടെ മാധുര്യമറിഞ്ഞു'; ഏലംകുളം മനയിലെ നോമ്പുതുറ അനുഭവം പറഞ്ഞ് എം.എൽ.എ

കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നതെന്നും ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങളാണെന്നും എം.എൽ.എ കുറിച്ചു

Update: 2022-04-29 16:11 GMT
Advertising

ജീവിതത്തിലാദ്യമായി പ്യൂർ വെജ് ഇഫ്താർ ഏലംകുളം കുന്നക്കാവിലെ പ്രസിദ്ധമായ മനയിൽ വെച്ച് ഇന്ന് നടന്നുവെന്നും മനസ്സ് നിറഞ്ഞ നോമ്പുതുറയായിരുന്നതെന്നും നജീബ് കാന്തപുരം എം.എൽ.എ. അഡ്വ. ശങ്കരൻ - പാർവ്വതി ദമ്പതികളുടെ നേതൃത്വത്തിൽ അവരുടെ വസതിയിൽ ഒരുക്കിയ ഇഫ്താറിൽ പങ്കെടുത്ത അനുഭവം ഫേസ്ബുക്കിലാണ് എം.എൽ.എ പങ്കുവെച്ചത്.

ഈ കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നതെന്നും ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ഇന്ത്യ ആഗ്രഹിക്കുന്ന രുചിക്കൂട്ടാണെന്നും ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങളാണെന്നും എം.എൽ.എ കുറിച്ചു. ചടങ്ങിൽ ഇതൊരു ഇഫ്താർ വിരുന്ന് മാത്രമല്ല, നല്ല മനുഷ്യർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണെന്ന് പറഞ്ഞതായും നജീബ് കാന്തപുരം വ്യക്തമാക്കി. നാട്ടുകാരെയെല്ലാം ക്ഷണിച്ച് നടത്തിയ നോമ്പ് തുറ കഴിഞ്ഞ് മനയിൽ നിസ്‌കരിക്കാൻ സൗകര്യമൊരുക്കിയതും എം.എൽ.എ ചൂണ്ടിക്കാട്ടി.


Full View

ജീവിതത്തിലാദ്യമായി താൻ ഒരു വീടിനു പേരിട്ടുവെന്നും അത് ഏലംകുളം കുന്നക്കാവ് മനക്കലെ വീടിന് നൽകിയ 'സുകൃതം' എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ കുടുംബം ഈ നാടിന്റെ സുകൃതമല്ലാതെ മറ്റെന്താണെന്നും എം.എൽ.എ കുറിപ്പിൽ ചോദിച്ചു.

Najeeb Kanthapuram MLA talks about his fasting experience at Elamkulam Mana

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News