നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 60 കോടിയുടെ ലഹരിമരുന്ന് പിടികൂടി

മെഥാ ക്വിനോൾ എന്ന ലഹരി മരുന്നാണ് പിടികൂടിയത്

Update: 2022-08-21 08:11 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 30 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കസ്റ്റമസ് നർകോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലിൽ മെഥാ ക്വിനോൾ ആണെന്നാണ് നിഗമനം.

അന്തരാഷ്ട്ര മാർക്കറ്റിൽ അറുപതു കോടിയോളമാണ് ഇതിന് വിലവരുന്നത്. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടർ പരിശോധനക്കായി സർക്കാർ ലബോറട്ടറിയിലേക്ക് അയച്ചു.സിംബാബ്‌വെയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെ ബാഗേജ് പരിശോധന നടത്തിയത്.

സിയാലിന്റെ അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്റെ തന്നെ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറിയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്തു കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത മുരളീധരൻ നായരെ നർകോട്ടിക് വിഭാഗത്തിന് കൈമാറി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News