'ലോണെടുത്ത് വാങ്ങിയതാണ്, ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയില്ല'; ദുരിതത്തിലായി നീം - ജി ഇലക്ട്രിക് ഓട്ടോറിക്ഷ ഉടമകള്‍

സ്‌പെയർപാർട്‌സുകളും സർവീസുകളും കിട്ടാതായതോടെ ഓട്ടോറിക്ഷകൾ ഭൂരിഭാഗവും കട്ടപ്പുറത്തായി

Update: 2023-05-03 01:50 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് പുറത്തിറക്കിയ നീം - ജി ഇലക്ട്രിക് ഒട്ടോറിക്ഷകൾ വാങ്ങിയ ഉപഭോക്താക്കൾ ദുരിതത്തിൽ. സ്‌പെയർപാർട്‌സുകളും സർവീസുകളും കിട്ടാതായതോടെ ഓട്ടോറിക്ഷകൾ ഭൂരിഭാഗവും കട്ടപ്പുറത്തായി. സർവീസ് സ്റ്റേഷനുകളും ഷോറൂമുകളും പ്രവർത്തനം അവസാനിപ്പിച്ചതും ഉപഭോക്താക്കൾക്ക് തിരിച്ചടിയായി.

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ എന്ന ലേബലിലാണ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ഇ-ഓട്ടോ നിർമിച്ച് നിരത്തിലിറക്കിയത്. വലിയ പ്രതീക്ഷകളോടെ സ്വന്തമാക്കിയ നീം- ജി ഇലക്ട്രിക് ഓട്ടോ ഉടമകളെല്ലാം നിരാശരാണ് ഇപ്പോൾ.

മൂന്ന് മണിക്കൂർ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഒരു തവണ പൂർണമായും ചാർജ് ചെയ്താൽ 100 കിലോ മീറ്റർ സഞ്ചരിക്കാം. ഒരു കിലോ മീറ്റർ പിന്നിടാൻ 50 പൈസ മാത്രമാണ് ചെലവ് എന്നിവയെല്ലാം ആയിരുന്നു നിർമാതാക്കളുടെ അവകാശവാദം. എന്നാൽ യാഥാർത്ഥ്യം നേരെ മറിച്ചായിരുന്നു.

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനമാണ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയതെങ്കിലും സ്വകാര്യ കമ്പനികൾ ആയിരുന്നു വിതരണക്കാർ. എല്ലാ ജില്ലകളിലും സർവീസ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് വാഗ്ദാനം വിശ്വസിച്ചാണ് ആളുകൾ ഓട്ടോ വാങ്ങിയത്. പരാതികൾ വ്യാപകമാകുന്നതിനിടെ ഉണ്ടായിരുന്ന സർവീസ് സെന്ററുകൾ ഓരോന്നായി പൂട്ടി. കമ്പനി നീം - ജി ഓട്ടോറുടെ ഉത്പാദനവും നിർത്തി. മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല എന്നും ഓട്ടോ ഉടമകൾ പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News