ഗതാഗത മന്ത്രിയുമായി നടന്ന ചർച്ച ഒത്തുതീർപ്പായി; സമരം പിൻവലിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകള്‍

ഒരു ദിവസം 40 ടെസ്റ്റുകൾ നടത്തും

Update: 2024-05-15 12:22 GMT
Advertising

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ സംഘടനകൾ നടത്തി വന്ന സമരം പിൻവലിച്ചു. ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

എംഐടി വാഹനം ഒഴിവാക്കും, ഒരു ദിവസം 40 ടെസ്റ്റുകൾ നടത്തും, ഡ്യുവൽ ക്ലച്ചുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം, രണ്ട് എംവിഡിയുള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റുകൾ വരെ നടത്താം തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയിൽ ഉണ്ടായത്.

വളരെ പോസിറ്റീവ് ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും സമരം പിൻവലിക്കാമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചതായും മന്ത്രി പറഞ്ഞു. പെൻഡിങിലുള്ള ലേണേഴ്സുകളുടെ കണക്കെടുക്കുമെന്നും ലേണേഴ്സ് കാലാവധി കഴിയുമെന്ന ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.

15 വർഷം എന്നുള്ള വണ്ടികളുടെ പഴക്കം 18 വർഷമായി നീട്ടി. ഡ്രൈവിങ് പഠിപ്പിക്കുന്നതിനുള്ള തുക ഏകോപിക്കാൻ ഒരു സമിതിയെ നിയോഗിക്കും. എച്ച് ആദ്യം എടുത്ത ശേഷം റോഡ് ടെസ്റ്റ് നടത്തുമെന്നും ചർച്ചയിൽ തീരുമാനമായി.

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ മൂന്നു മാസത്തിനകം തുടങ്ങുമെന്നും ജീവനക്കാർക്കുള്ള ശമ്പളം റെഡിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News