ബിൽ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് പുതിയ മാർഗനിർദേശം

വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് ഒരുമണി വരെ മാത്രമാക്കി.

Update: 2023-03-21 12:13 GMT

KSEB

Advertising

തിരുവനന്തപുരം: ബിൽ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. വൈദ്യുതമന്ത്രി കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി.

ബില്ലടച്ചില്ല എന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ എണ്ണം കൂട്ടും. വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളിൽ ഉച്ചക്ക് ഒരുമണി വരെ മാത്രമാക്കി. വൈദ്യുതി വിച്ഛേദിച്ചാൽ ആ വിവരം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വഴി ഉപഭോക്താവിനെ അറിയിക്കും.

കൊല്ലത്ത് മുന്നറിയിപ്പില്ലാതെ ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസ് ഊരിയതിനെ തുടർന്ന് സംരംഭകന് വൻ നഷ്ടം നേരിട്ടിരുന്നു. തുടർച്ചയായി രണ്ട് ദിവസം പകൽ വൈദ്യുതി ഇല്ലാതായതോടെയാണ് സാധനങ്ങൾ നശിച്ചത്. ഇത് സംബന്ധിച്ച് വലിയ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News