ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കും; വിദ്യാഭ്യാസ മന്ത്രി

ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. പരീക്ഷകള്‍ സമയത്ത് തന്നെ നടക്കും. പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ലാസുകള്‍ ക്രമപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു

Update: 2022-02-08 07:22 GMT
Advertising

ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ വ്യാഴാചക്കു ശേഷം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.

കുട്ടികളുടെ അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കും. ഇന്നലെയും ഇന്നുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയാണ്. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കും. ക്ലാസുകളില്‍ നല്ല രീതിയിലുള്ള അറ്റന്റസ് രേഖപെടുത്തുന്നുണ്ട്. ഇത് പരീക്ഷകളുടെ കാലമാണ്. പരീക്ഷകള്‍ സമയത്ത് തന്നെ നടക്കും പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ലാസുകള്‍ ക്രമപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസിനെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി എടുക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.

കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം, വിപ്ലവകരമായ മാറ്റം കൊണ്ടു വന്നതിന്റെ ഭാഗമായി  90 കോടി ചെലവില്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി തയ്യാറായതായും കെട്ടിടങ്ങളുടെ ഉദ്‌ഘാടനം  ഈ മാസം 10 ന് മുഖ്യമന്ത്രി  നിര്‍വഹിക്കുമെന്നും മന്ത്രി കൂട്ടിക്കിച്ചേർത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News