23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല: ഫി​യോക്ക്

തീയേറ്ററുകളിൽ ഉടമകൾക്ക് ഇഷ്ടമുള്ള പ്രോജക്ടർ വയ്ക്കാൻ കഴിയുന്നില്ല

Update: 2024-02-20 10:46 GMT
Advertising

കൊച്ചി: ഈ മാസം 23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടന ഫി​യോക്ക്. സിനിമ നിർമാതക്കളുടെ നടപടികൾ തിയറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

തീയേറ്ററുകളിൽ ഉടമകൾക്ക് ഇഷ്ടമുള്ള പ്രോജക്ടർ വയ്ക്കാൻ കഴിയുന്നില്ല. പ്രൊഡ്യൂസർസ് അസോസിയേഷന്റെ പുതിയ തീരുമാനം മൂലം തീയേറ്റർ ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. നവീകരിക്കുന്ന തീയേറ്ററുകൾ പോലും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

കന്റന്റ് മസ്റ്റ്റിങ് സംവിധാനം നടപ്പാക്കിയതോടെ തീയേറ്റർ ഉടമകൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ്. സിനിമകൾ തീയേറ്റർ പ്രദർശനം പൂർത്തിയാകും മുൻപ് ഒ.ടി.ടി റിലീസ് നൽകുന്നു. പബ്ലിസിറ്റി കോൺട്രിബ്യൂഷൻ കൊടുക്കാൻ കഴിയില്ല. ഈ കാര്യങ്ങളിൽ ധാരണയാകാതെ പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News