ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു
ഇരട്ടക്കുഞ്ഞുങ്ങളുമായി ശ്വാസതടസത്തിന് ചികിത്സ തേടി പോകുമ്പോഴാണ് അപകടമുണ്ടായത്
Update: 2022-07-21 01:11 GMT
തൃശൂർ: മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശി ഷെഫീഖ്, അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ഇരട്ടക്കുഞ്ഞുങ്ങളുമായി ശ്വാസതടസത്തിന് ചികിത്സ തേടി പോകുമ്പോഴാണ് അപകടമുണ്ടായത്. ബസിന് പുറകിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.
മുൻപിൽ ഉണ്ടായിരുന്ന ബൈക്ക് ഘട്ടറിൽ വീണ സമയത്ത് ബസ് സഡൻ ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് ആംബുലൻസിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തവർ വാഹനത്തിനുള്ളിൽ തെറിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുഞ്ഞിനും രണ്ട് ബന്ധുക്കൾക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.