രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പുമായി പൊന്നാനി നഗരസഭ

വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ച് വ്യാപാര പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കും

Update: 2021-04-19 14:59 GMT
Editor : Suhail | By : Web Desk
Advertising

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തീവ്ര നിയന്ത്രണ കർമ്മ പരിപാടികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ തുടക്കമാകുന്നു. ആൾക്കൂട്ട നിയന്ത്രണം അടക്കമുള്ള പ്രോട്ടോകോൾ പാലനത്തിനൊപ്പം വാക്സിനേഷൻ ക്യാമ്പുകൾ വ്യാപകമാക്കാനുമൊരുങ്ങുകയാണ് നഗരസഭ. ഇതിൻറെ ഭാഗമായി റംസാൻ വ്രതമനുഷ്ഠിക്കുന്നവർക്ക് രാത്രികാല കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 24 ന് എം.ഐ ബോയ്സ് സ്കൂളിൽ രാത്രി 8 മണി മുതലാണ് ക്യാമ്പ് സംഘടിപ്പിക്കുക.

പൊന്നാനിയിലെ പ്രധാന ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണത്തിന് പൊലീസിന്റെ സഹായത്തോടെ നഗരസഭ ആരോഗ്യ വിഭാഗം നേതൃത്വം നൽകും. കോവിഡ് ഭീതി വീണ്ടും ആരംഭിച്ചതോടെ ക്വാറന്റെയിനിലിരിക്കുന്നവർക്കായി ടെലി കൗൺസിലിംഗ് പുനരാരംഭിക്കും. പുതുപൊന്നാനി ആയുർവ്വേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരുടെ സഹകരണത്തോടെയാണ് ടെലി കൗൺസിലിഗ് ആരംഭിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച്ച വ്യാപാര പ്രതിനിധികളുടെ യോഗം നഗരസഭയിൽ വിളിച്ച് ചേർക്കുന്നുണ്ട്.

നഗരസഭാ തല റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്കും നഗരസഭാ കൗൺസിലർമാർക്കുമുള്ള ഓൺലൈൻ പരിശീലന പരിപാടിക്ക് ശേഷം, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News