മലപ്പുറത്ത് ആശ്വാസം; ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ്

സമ്പർക്കപട്ടികയിൽ 12 പേർ കൂടി

Update: 2023-09-17 12:11 GMT
Advertising

മലപ്പുറം: നിപ്പ പരിശോധന ഫലത്തിൽ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പർക്കപട്ടികയിൽ 12 പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.

ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കേരളത്തിൽ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സംഘo സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്‍റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ഉച്ചക്ക് 12.30 മുതൽ 1.30 വരെ സന്ദർശിച്ചവർ, വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബർ 10 രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സന്ദർച്ചവർ, കോഴിക്കോട് , കാരപറമ്പ് റിലയൻസ് സ്മാർട് പോയിൻ്റ് സെപ്റ്റംബർ 10 രാത്രി 09.30 മുതൽ 10 മണി വരെ സന്ദർശിച്ചവർ എന്നിവരാണ് ക്വാറന്‍റൈനില്‍ പോകേണ്ടത്.

അതേസമയം, ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ സംഘവും സംസ്ഥാന സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News