സംസ്ഥാനത്ത് സ്വകാര്യ ലാബുകളിൽ ആന്റിജൻ പരിശോധന നിർത്തി
ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ കോവിഡ് ആന്റിജൻ പരിശോധന നിർത്താൻ സർക്കാർ തീരുമാനം. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കും ഇനി മുതൽ ആന്റിജൻ പരിശോധന അനുവദിക്കുക.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നേരത്തെ, സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ പരിശോധന വര്ധപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
കഴിഞ്ഞ 2 മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണെന്നും (9,38,371) യോഗം വിലയിരുത്തി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 95 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി.