കെ.എസ്. ഷാൻ വധക്കേസിൽ ഗൂഢാലോചന അന്വേഷിക്കുന്നില്ലെന്ന് എസ്ഡിപിഐ

ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നും എം കെ ഫൈസി

Update: 2021-12-26 08:30 GMT
Advertising

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എംകെ ഫൈസി. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നില്ലെന്നും കൃത്യമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും എം കെ ഫൈസി പറഞ്ഞു. 18ാം തീയതി വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലർച്ചെ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകൾ വെട്ടിക്കൊന്നിരുന്നു.

രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ പിടിയിലെന്ന് സൂചന പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകനും ആലപ്പുഴ വെള്ളക്കിണർ സ്വദേശിയുമായ പ്രതിയാണ് പിടിയിലായതെന്നാണ് വിവരം. കർണാടകയിൽനിന്നാണ് ഇയാളെ പിടികൂടിയെന്നാണ് അറിയുന്നത്. കൂട്ടുപ്രതികൾക്കായി സംസ്ഥാനത്തിന് പുറത്ത് അന്വേഷണം തുടരുകയാണ്.

ഷാൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 അയി. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ അഞ്ചുപേരാണ്. അതുൽ, വിഷ്ണു, അഭിമന്യു, സാനന്ത്, ജിഷ്ണു എന്നീ പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ ഒളിവിൽ താമസിപ്പിച്ച ചാലക്കുടി സ്വദേശികളായ സുരേഷ്, ഉമേഷ്, ഗൂഢാലോചനയിൽ പങ്കെടുത്ത ധനേഷ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. എല്ലാവരും ആർഎസ്എസിൻറെ സജീവ പ്രവർത്തകരാണ്. പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ രക്ഷപ്പെടുത്തിയ ചേർത്തല സ്വദേശി അഖിലിന്റെ അറസ്റ്റാണ് കേസിൽ നിർണായകമായത്.

SDPI national president MK Faizi said there was no proper investigation into the SDPI State Secretary KS Shaan murder case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News