സാങ്കേതിക സർവകലാശാല വി.സി നിയമനത്തിന് സ്റ്റേ ഇല്ല; ഹരജിയിൽ യു.ജി.സിയെ കക്ഷി ചേർത്തു

സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് രാജ്ഭവൻ വി.സി ചുമതല നൽകിയത്.

Update: 2022-11-08 07:56 GMT
Advertising

കൊച്ചി: സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സ്‌റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. വി.സിയുടെ പേര് ശിപാർശ ചെയ്യാനുള്ള അവകാശം സർക്കാറിനാണെന്ന് എ.ജി വാദിച്ചു. താൽക്കാലിക നിയമനങ്ങൾ പോലും യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചേ നിയമിക്കാനാകൂ എന്ന് ഗവർണറുടെ അഭിഭാഷകൻ വാദിച്ചു. സമാനമായ മറ്റൊരു കേസ് കൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹരജി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

യു.ജി.സിയെക്കൂടി ഹരജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശം നൽകി. ഇടക്കാല ഉത്തരവ് വേണമെന്ന് എ.ജി ആവശ്യപ്പെട്ടെങ്കിലും നിയമനം ഇപ്പോൾ സ്‌റ്റേ ചെയ്യാനാകില്ലെന്നും വെള്ളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഡോ. സിസ തോമസിന് രാജ്ഭവൻ വി.സി ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റെ ഡയറക്ടറാണ് സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശിപാർശ. ഇത് തള്ളിയാണ് സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ ചുമതല നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News