നോക്കൂകൂലി ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി
അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും കോടതി പറഞ്ഞു.
Update: 2021-11-01 09:06 GMT
നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി. പരാതികളിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
നിലവിലെ നോക്കൂകൂലി ആവശ്യപ്പെട്ട കേസുകളുടെ സ്ഥിതി എന്തെന്നും കോടതി ആരാഞ്ഞു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന മനോഭാവമാണ് ഇതിന് പിന്നിലെന്നും കോടതി പറഞ്ഞു. നോക്കൂകൂലി ഒഴിവാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നോക്കൂകൂലിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുമെന്നും സർക്കാർ അറിയിച്ചു.