എൽദോസ് കുന്നപ്പിളളിലിനെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യമില്ലെന്ന്‌ സ്പീക്കർ

'ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്'

Update: 2022-10-14 05:56 GMT
Advertising

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് എ.എൻ ഷംസീർ. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കർ പറഞ്ഞു.

അതേസമയം കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കം പൊലീസ് തുടങ്ങിയിരുന്നു എങ്കിലും നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ അത് കഴിഞ്ഞാകും അറസ്റ്റിലേക്ക് കടക്കുക.

ചൊവ്വാഴ്ച മുതൽ എം.എൽ. എ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളിൽ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എം.എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News