വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: എൻ.ഷംസുദ്ദീൻ എം.എൽ.എ
വഖഫ് വിഷയത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിയിട്ടുണ്ടെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ലീഗ് എം.എൽ.എ എൻ. എൻ.ഷംസുദ്ദീൻ. വഖഫ് നിയമ ഭേദഗതിയെ നിയമസഭയിൽ ആരും എതിർത്തില്ലെന്ന പരമാർശത്തിനെതിരെയാണ് നടപടി. കോൺഗ്രസ്-ലീഗ് അംഗങ്ങൾ സഭയിൽ ഉന്നയിച്ച എതിർപ്പ് മുഖ്യമന്ത്രി മറച്ചുവെക്കുന്നെന്നും ഷംസുദ്ദീൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ കാര്യമായ വിമർശനമൊന്നുമുണ്ടായില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വഖഫ് വിഷയത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിയിട്ടുണ്ടെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എയും ചൂണ്ടിക്കാട്ടി. വൈകാതെ തന്നെ നിയമസഭ സ്പീകർക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വഖഫ് നിയമം പിൻവലിക്കാൻ സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ താൻ അവതരിപ്പിച്ച സ്വകാര്യ ബില്ല അംഗീകരിച്ചുകൊണ്ട് അത് ചർച്ചയ്‌ക്കെടുക്കണമെന്നും പാസാക്കണമെന്നും എൻ.ഷംസുദ്ദീൻ ആവശ്യപ്പെട്ടു.