ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ കോവിഡ് ഇളവുകൾ ഇല്ല

തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് വേണ്ടെന്ന് വെച്ചു.

Update: 2021-11-30 11:56 GMT
Editor : abs | By : Web Desk
Advertising

ഒമിക്രോണിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. വാക്‌സിനെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരിക്കൽ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജറാക്കണം. രണ്ടാം ഡോസ് വാക്‌സിനേഷൻ ഡിസംബർ 15നകം പൂർത്തിയാക്കണമെന്നും അവലോകനയോഗം തീരുമാനിച്ചു.

 സംസ്ഥാനത്ത് വാക്‌സീൻ എടുക്കാത്തവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ കോവിഡ് ചികിൽസയില്ല. ഒമിക്രോൺ സ്ഥിതീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് വേണ്ടെന്ന് വെച്ചു. 

അതേസമയം വാക്‌സിനെടുക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തം ഉണ്ടാവാൻ പാടില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സർക്കാരിനുള്ളത്. സ്‌കൂളുകൾ തുറക്കുന്നതിനുമുൻപ് മാർഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിൻ എടുക്കാത്തവർ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ മാർഗരേഖ കർശനമായി നടപ്പാക്കും. വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അയ്യായിരത്തോളം പേരാണ് സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുള്ളത്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News