'ഒരിക്കൽ പിടി വീഴും, പിന്നെ ആ കസേരയിൽ കാണില്ല'; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

"എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാൽ ചിലർ ഉണ്ട്. തിരുത്തൽ വേണം"

Update: 2021-12-04 07:53 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ജനങ്ങൾ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ ചില സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവകാശത്തിനായാണ് ആളുകൾ ഓഫീസിൽ വരുന്നതെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ജനങ്ങൾ ചില കാര്യങ്ങൾക്ക് സമീപിക്കുമ്പോൾ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാൻ പറ്റാവുന്ന കാര്യങ്ങൾക്ക് തടസ്സ നിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാൽ ചിലർ ഉണ്ട്. തിരുത്തൽ വേണം' - മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നില നിൽക്കുന്നു എന്നതാണ് വസ്തുത. വർഷത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ ഇതും ചർച്ച ചെയ്യണം. നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയിൽ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാൽ ഒരു ഘട്ടത്തിൽ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയിൽ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവർക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News