തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു
വീടിന്റെ മതിൽ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ഒരു വശത്ത് നിന്നും മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്
Update: 2022-01-06 13:37 GMT
തിരുവനന്തപുരം വർക്കലയിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരണപ്പെട്ടു. പറവൂർ സ്വദേശി സുബി എന്ന് വിളിക്കുന്ന വികാസാണ് (35) മരണപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉണ്ണി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. വീടുപണിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ മതിൽ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് ഒരു വശത്ത് നിന്നും മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. മണ്ണിനടിയിൽ അകപ്പെട്ട ഇരുവരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും സമയോജിതമായ ഇടപെടൽ സുരക്ഷ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സഹായിച്ചു.