രാത്രിയില്‍ 'മിന്നിച്ച്' വണ്ടിയോടിച്ചവര്‍ കുടുങ്ങി; ഓപ്പറേഷന്‍ ഫോക്കസ് പരിശോധന ഈ മാസം 13 വരെ തുടരും

വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയാനാണ് ഓപ്പറേഷന്‍ ഫോക്കസ്

Update: 2022-04-09 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: രാത്രിയില്‍ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ കുടുങ്ങിയത് നിരവധി പേര്‍. ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ ആരംഭിച്ച പരിശോധന ഈ മാസം 13 വരെ തുടരും.

വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയാനാണ് ഓപ്പറേഷന്‍ ഫോക്കസ്. ഹെഡ് ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുന്നവര്‍ക്കും പിഴ കിട്ടി.

ക്രമക്കേടുകള്‍ കണ്ടെത്തിയ വാഹനങ്ങളില്‍ നിന്ന് അനധികൃത ലൈറ്റുകള്‍ ഇളക്കി മാറ്റാന്‍ ഉടമ തന്നെ പണം ചെലവഴിക്കണം. ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുന്‍പാകെ ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനടക്കം റദ്ദ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News