നിയമസഭക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം

മുഖ്യമന്ത്രിയുടെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്. നിയമസഭയില്‍ എഴുന്നേറ്റ് നിന്ന് അത് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പി.ടി തോമസ് ചോദിച്ചു.

Update: 2021-08-12 05:52 GMT
Advertising

ഡോളര്‍ കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സഭക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷ പ്രതിഷേധം. പി.ടി തോമസ് എം.എല്‍.എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടെന്ന മൊഴി ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്. നിയമസഭയില്‍ എഴുന്നേറ്റ് നിന്ന് അത് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പി.ടി തോമസ് ചോദിച്ചു.

പി.കെ ബഷീര്‍ എം.എല്‍.എ ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി. ഇതിനൊന്നും മറുപടി പറയാന്‍ എനിക്കാവില്ല, കടക്ക് പുറത്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍.ശംസുദ്ദീന്‍ ആയിരുന്നു സ്പീക്കര്‍.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, പി.ജെ ജോസഫ് തുടങ്ങിയവര്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News