'സർക്കാറുകൾ വിളിച്ചാൽ പരിപാടിയിൽ പോകും'; മന്ത്രി സജി ചെറിയാനെതിരെ ഓർത്തഡോക്സ് സഭ
'' ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പം''
Update: 2024-01-03 07:29 GMT
കോട്ടയം: മന്ത്രി സജി ചെറിയാനെതിരെ ഓർത്തഡോക്സ് സഭ. സർക്കാറുകൾ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ല ബന്ധമാണ് നിലനിർത്തുന്നത്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവരുടെ കുഴപ്പമാണെന്നും കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ് കോറസ് പറഞ്ഞു.