വീണ്ടും ഓർത്തഡോക്‌സ് സഭ-സിപിഎം ചർച്ച; നിയമ നിർമ്മാണത്തിനായി കാത്തിരിക്കണമെന്ന് സിപിഎം

സഭ സ്വീകരിച്ച പ്രതിഷേധ നടപടികളോട് യോജിപ്പില്ലെന്നും നിയമ നിർമ്മാണത്തിനായി കാത്തിരിക്കണമെന്നും സിപിഎം നിർദേശം

Update: 2023-03-14 04:17 GMT
Editor : abs | By : Web Desk
Advertising

പത്തനംതിട്ട: സഭാതർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിൽ സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെ വീണ്ടും ഓർത്തഡോക്‌സ് സഭ-സിപിഎം ചർച്ച. പത്തനംതിട്ടയിൽ സഭാ സെക്രട്ടറി ബിജു ഉമ്മൻ , അടൂർ പഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. എം.വി ഗോവിന്ദൻ, കെ.പി ഉദയഭാനു തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.

സഭ സ്വീകരിച്ച പ്രതിഷേധ നടപടികളോട് യോജിപ്പില്ലെന്നും നിയമ നിർമ്മാണത്തിനായി കാത്തിരിക്കണമെന്നും സിപിഎം നിർദേശം. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് പത്തനംതിട്ടിയിൽ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച സഭ പ്രതിഷേധ ദിനമായി ആചരിച്ചു. സഭയുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാണൈന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സഭാ നേതൃത്വത്തെ അറിയിച്ചു. സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമാണം നടത്തുന്നതിനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News