ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കം: മഴുവന്നൂർ പള്ളിയിൽ വിധി നടപ്പാക്കാൻ നീക്കം

യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് തുടരുന്നു

Update: 2024-07-21 16:04 GMT
Advertising

കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കാൻ വിശ്വാസികളുടെ നീക്കം. എറണാകുളം മഴുവന്നൂർ സെന്റ് തോമസ് പള്ളിയിലാണ് യാക്കോബായ വിശ്വാസികൾ നീക്കം നടത്തുന്നത്. ഇവർ പള്ളിക്കകത്ത് തുടരുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുമ്പും സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസിന് പിന്മാറേണ്ടി വന്നു.

പള്ളിതർക്കത്തിൽ അടുത്തകാലത്താണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നും അതിനാൽ ക്രമസമാധാന നില ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെടുമ്പോൾ ജീവൻ കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുക്കാൻ പൊലീസ് തയ്യാറല്ല. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ യാക്കോബായ സഭയുടെ കൈവശം ഉണ്ടായിരുന്ന 69 പള്ളികളാണ് ഓർത്തഡോക്‌സ് വിഭാഗം ഏറ്റെടുത്തത്.

ഇതിന് പുറമേ ആണ് ആറ് പള്ളികൾ കൂടി ഏറ്റെടുക്കാനുള്ള നീക്കം. മധ്യസ്ഥ ചർച്ച നടത്തുന്ന സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചർച്ച് ബില്ലിലാണ് യാക്കോബായ വിഭാഗത്തിൻറെ പ്രതീക്ഷ . എന്നാൽ സുപ്രിം കോടതി വിധിയെ ബില്ല് ദുർബലമാക്കുമെന്ന ആശങ്കയാണ് ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News