വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ

ശാസ്ത്രീയമായും മനുഷ്യത്വപരമായും പരിഹാരം കാണേണ്ട വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

Update: 2024-04-02 09:26 GMT
Advertising

കോട്ടയം: വന്യജീവി ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്‌സ് സഭ. വന്യജീവി ആക്രമണ വിഷയത്തിൽ നിസ്സംഗത പുലർത്തുന്ന സർക്കാർ നിലപാട് അപലപനീയമാണെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. തുലാപ്പള്ളിയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടത് വീട്ടുമുറ്റത്താണ്. ശാസ്ത്രീയമായും മനുഷ്യത്വപരമായും പരിഹാരം കാണേണ്ട വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാത്തത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സുരക്ഷിതരാക്കേണ്ട കടമ അധികാരികൾ ആവർത്തിച്ച് വിസ്മരിക്കുന്നത് അക്ഷന്തവ്യമായ കൃത്യവിലോപമാണ്. ജനവാസമേഖലയിലെ വന്യജീവി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നും ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News