പത്തനംതിട്ട ജില്ലയില്‍ ഓക്സിജന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍ 

വിതരണക്കാരായ ഓസോൺ ഗ്യാസ് സേവനം അവസാനിപ്പിച്ചു.

Update: 2021-05-01 10:23 GMT
Advertising

പത്തനംതിട്ട ജില്ലയിലെ ഓക്സിജന്‍ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വിതരണക്കാരായ ഓസോൺ ഗ്യാസ് സേവനം അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ വന്‍കിട വിതരണക്കാരായ അയണോക്സ് എയര്‍ പ്രൊഡക്ട്സില്‍ ലിക്വിഡ് ഓക്സിജന്‍ ലഭ്യമാകാത്തതിനാലാണ് ഓസോണ്‍ ഗ്യാസിന്‍റെ പിന്മാറ്റം. ഇത് 5 ജില്ലകളിലെ 18 സ്വാകാര്യ ആശുപത്രികളെ ബാധിക്കും. 

ഇനിയും പ്രവര്‍ത്തിക്കാനാവില്ലെന്ന് ഓസോണ്‍ ഗ്യാസ് പത്തനംതിട്ട ജില്ലാ കലക്ടറെ രേഖാമൂലം അറിയിച്ചു. വിതരണത്തിനാവശ്യമായ സിലിണ്ടറുകളും വാഹനങ്ങളും കലക്ടര്‍ക്ക് സമർപ്പിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി മുഖേന സര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചു. 

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ ജില്ലകളിലെ 18ഓളം സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ വിതരണം നടത്തുന്ന സ്ഥാപനമാണ് ഓസോണ്‍ ഗ്യാസ്. പത്തനംതിട്ടയില്‍ ജനറല്‍ ആശുപത്രിയിലുണ്ടായ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തിയിരുന്നു. സ്വകാര്യ ആശുപത്രികളില്‍ കരുതല്‍ ശേഖരത്തിന്‍റെ ഭാഗമായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയായിരുന്നു ചെയ്തത്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News