പിടികൂടിയത് ഒരു കോടിയിലധികം രൂപ: പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന് സസ്‌പെൻഷൻ

കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ,കുടംപുള്ളി,മദ്യം,പേന എന്നിവയും പിടിച്ചെടുത്തിരുന്നു

Update: 2023-05-24 16:00 GMT
Advertising

പാലക്കാട്: ഒരുകോടിയിലധികം കൈക്കൂലി പിടിക്കൂടിയ കേസിൽ പാലക്കാട് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തു. നേരത്തെ സുരേഷ്കുമാറിനെ തൃശ്ശൂർ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഒരു കോടി രൂപയിലധികം പണവും, വിവിധ പാരിതോഷികങ്ങളുമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

ഇന്നലെ മണ്ണാർക്കാട് താലൂക്ക് അദാലത്ത് നടക്കുന്നതിനിടെയാണ് സുരേഷ് കുമാർ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. തുടർന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സുരേഷ് കുമാറിനെ പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപയാണ് കണ്ടെത്തിയത്.

45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകളും കണ്ടെടുത്തു. 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ കൈക്കൂലിയായി വാങ്ങിയ വസ്ത്രങ്ങൾ, തേൻ,കുടംപുള്ളി,മദ്യം,പേന എന്നിവയും പിടിച്ചെടുത്തിരുന്നു.

Full View

തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജറാക്കിയ സുരേഷ് കുമാറിനെ 14 ദിവസത്തോണ് റിമാൻഡ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും കൂടുതൽ സജ്ജീകരണങ്ങൾ കൊണ്ടു വരുമെന്നും അറിയിച്ച മന്ത്രി വില്ലേജ് ഫീൾഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News