പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി

വീട് വാടകക്കെടുത്ത് യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാന്‍സ് നിർമ്മാണം നടത്തിയിരുന്നത്

Update: 2021-07-04 08:30 GMT
Editor : ijas
Advertising

പാലക്കാട് ഒറ്റപ്പാലം കൈലിയാട് വൻ വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി. 13 ടൺ പുകയിലയും, മൂന്ന് ടൺ വ്യാജ ഹാൻസുമാണ് റെയ്ഡില്‍ പിടികൂടിയത്. നിർമാണ കേന്ദ്രത്തിൽ നിന്ന് അസം സ്വദേശികളായ ദമ്പതികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. വീട് വാടകക്കെടുത്ത് യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാന്‍സ് നിർമ്മാണം നടത്തിയിരുന്നത്. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് വ്യാജ ഹാൻസ് നിർമ്മാണത്തിന് പിന്നിലെന്നും ഇയാളുടെ പേരിലാണ് റെയ്ഡ് നടത്തിയ വീടെന്നും എക്സൈസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി എക്സൈസ് അറിയിച്ചു. കേരളത്തില്‍ ഹാന്‍സ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിലവില്‍ നിരോധിച്ചിരിക്കുകയാണ്.

Full View


Tags:    

Editor - ijas

contributor

Similar News