പാലക്കാട് ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു
അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെന്ന് സി.പി.എം
Update: 2022-03-21 14:47 GMT
പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. നീളിക്കോട് യൂണിറ്റ് പ്രസിഡണ്ട് അനുവിനാണ് വെട്ടേറ്റത്. വെട്ടേറ്റ അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെ സമയം അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.