പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ നിരക്ക് വർധിക്കും

15 ശതമാനത്തിന്‍റെ ടോൾ വർധനവാണ് നടപ്പിലാക്കുന്നത്

Update: 2022-08-31 01:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ നിരക്ക് വർധിക്കും. 15 ശതമാനത്തിന്‍റെ ടോൾ വർധനവാണ് നടപ്പിലാക്കുന്നത്. കാറുകളുടെ ടോൾ 80 ൽ നിന്ന് 90 രൂപ ആകും. ഇരു വശത്തെക്കുമായി 135 രൂപ നൽകണം. വലിയ വാഹനങ്ങൾക്ക് ആനുപാതികമായി നിരക്ക് വർധിക്കും. ദേശീയ മൊത്തവില നിലവാര സൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും നടത്തുന്ന നിരക്ക് വർധനവാണിതെന്ന് എൻ.എച്ച് .എ.ഐ പറയുന്നു.

ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് 80 രൂപയായിരുന്നത് ഇനി 90 ആകും. പാലിയേക്കര ടോൾ പ്ലാസയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണു ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് കാറുകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.

ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി മുതൽ 315 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇനിമുതൽ 475 രൂപയാണ് നിലവിൽ ഇത് 415 രൂപയായിരുന്നു. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകൾക്ക് നൽകിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നൽകേണ്ടിവരും. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News