പന്തിരിക്കര കൊലപാതകം: മുഖ്യപ്രതി സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ഇർഷാദിന്റെ പിതാവ്‌

ഇർഷാദിന്റെ ഉമ്മയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമയച്ചത്. കേസ് കൊടുത്താൽ ശവം വീട്ടിൽ കൊണ്ടിടുമെന്ന് പറഞ്ഞാണ് സന്ദേശമയച്ചത്. പൊലീസിൽ പരാതിപ്പെട്ട ശേഷവും ഭീഷണിയുണ്ടായിരുന്നുവെന്നും പിതാവ്.

Update: 2022-08-06 10:19 GMT
പന്തിരിക്കര കൊലപാതകം: മുഖ്യപ്രതി സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ഇർഷാദിന്റെ പിതാവ്‌
AddThis Website Tools
Advertising

കോഴിക്കോട്: പന്തിരിക്കര കൊലപാതകത്തിലെ മുഖ്യപ്രതി പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി ഇർഷാദിന്റെ പിതാവ് നാസർ. ഇർഷാദിന്റെ ഉമ്മയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമയച്ചത്. കേസ് കൊടുത്താൽ ശവം വീട്ടിൽ കൊണ്ടിടുമെന്ന് പറഞ്ഞാണ് സന്ദേശമയച്ചത്. പൊലീസിൽ പരാതിപ്പെട്ട ശേഷവും ഭീഷണിയുണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കഴിഞ്ഞാണ് ഇർഷാദ് തന്നെ വിളിച്ചത്. താൻ സ്വർണം കൊടുത്ത ആള് മാറിപ്പോയെന്നും ഉപ്പ അതുപോയി വാങ്ങണമെന്നും പറഞ്ഞു. സമീർ എന്നയാളെ പോയി കണ്ടെങ്കിലും അവൻ നേരിട്ടു വന്നാലെ തരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. രാഷ്ട്രീയപ്പാർട്ടി നേതാക്കളെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതികൾ ആരായാലും അവരെ പിടിക്കണമെന്നും ഇർഷാദിന്റെ പിതാവ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News